ജല ഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് കായൽനടുവിൽ കേടായി

ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു
ജല ഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് കായൽനടുവിൽ കേടായി
പ്രതീകാത്മക ചിത്രം

കോട്ടയം: ജല ഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് നടുക്കായലിൽ കേടായി. ഒടുവിൽ യാത്രക്കാരെ സുരക്ഷിതരായി മറ്റൊരു ബോട്ടിൽ തിരികെയെത്തിച്ചു. കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് കായൽനടുവിൽ വച്ച് കേടായത്.

ചൊവ്വാഴ്ച രാവിലെ 8ന് കുമരകത്ത് നിന്ന് പോയ ബോട്ടാണ് കേടായത്. ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് മുഹമ്മയിൽ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ഇവരെ കോട്ടയത്തേക്ക് കൊണ്ടു വരികയായിരുന്നു.

Trending

No stories found.

Latest News

No stories found.