ശബരി എക്സ്‌പ്രസിലെ പ്രഭാതഭക്ഷണത്തിൽ പാറ്റ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം

ട്രെയിനിടെ പാന്‍ററിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്
Sabari Express
Sabari Express

ആലുവ: ശബരി എക്സ്പ്രസിൽ പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ നിന്നും പാറ്റയെ കണ്ടെത്തിയതായി പരാതി. ട്രെയിനിടെ പാന്‍ററിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്.

കൊല്ലം എത്തിയപ്പോൾ ഓർഡർ ചെയ്ത വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു ഇത്. സാമ്പാർ ഇഡലിയിലേക്ക് ഒഴിക്കെവെയാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടിടിആർനോട് പരാതിപ്പെട്ടു. ട്രയിനിലെ ബോഗിയിലെ ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും റെയിൽവേ അധികൃധർ എടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com