പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി.
പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ 3 പെണ്‍കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നീ വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നല്‍കുകയായിരുന്നു.