'വായന വണ്ടി' പദ്ധതിക്ക് നീർവിളാകം ടാഗോർ ഗ്രന്ഥശാലയിൽ തുടക്കം

നീർവിളാകം ക്ഷീര വികസന സംഘം പ്രസിഡന്റ് അഡ്വ: രാമ പണിക്കർ ഓ എസ് ഉണ്ണികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.
'വായന വണ്ടി' പദ്ധതിക്ക് നീർവിളാകം ടാഗോർ ഗ്രന്ഥശാലയിൽ തുടക്കം
Updated on

കോഴഞ്ചേരി : വായനക്കാർക്കായി വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന 'വായന വണ്ടി' പദ്ധതി നീർവിളാകം ടാഗോർ ഗ്രന്ഥശാലയിൽ തുടങ്ങി.

കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഓ എസ് ഉണ്ണികൃഷ്ണൻ 'കടമ്മനിട്ട കവിതകൾ' എന്ന പുസ്തകം എസ് മുരളി കൃഷ്ണന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് ഹരികുമാർ മുരിങ്ങൂർ അധ്യക്ഷനായി.സെക്രട്ടറി വിനോജ് കൈലാസം റിപ്പോർട്ട് അവതരിപ്പിച്ചു.

നീർവിളാകം ക്ഷീര വികസന സംഘം പ്രസിഡന്റ് അഡ്വ: രാമ പണിക്കർ ഓ എസ് ഉണ്ണികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.

വായന വണ്ടിയിൽ നിന്നും ദിവസവും വൈകിട്ട് അംഗങ്ങൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിൽ നൽകും. നീർവിളാകം എൻഎസ്എസ് കരയോഗം പ്രസിഡന്റ് എൻ ആർ മോഹനൻ നായർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഡിറ്റിപിസി അംഗം എസ് മുരളി കൃഷ്ണൻ, കെ എൻ രാധാകൃഷ്ണൻ നായർ, രജിത ആർ നായർ, എന്നിവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com