ഗണേഷ് കുമാറിനെ പുറത്താക്കിയ നടപടി ആഘോഷമാക്കി പത്തനാപുരം എൻഎസ്എസ് യൂണിറ്റ്; മധുരം വിതരണം ചെയ്ത് പ്രസിഡന്‍റ്

ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
Pathanapuram NSS unit celebrates Ganesh Kumars expulsion

കെ.ബി. ഗണേഷ് കുമാർ

Updated on

കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെ ഡയറക്റ്റർ ബോർഡിൽ നിന്നും പുറത്താക്കിയ നടപടി ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിറ്റ് ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണവും ആഘോഷ പ്രകടനങ്ങളും നടന്നു.

പ്രസിഡന്‍റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. സമുദായത്തിനു വേണ്ടി ഗണേഷ് ഒന്നും ചെയ്തില്ലെന്നും ഗണേഷ് അംഗങ്ങളിൽ പണം പിരിച്ചുവെന്നും ആരോപണമുയർന്നതായും തങ്കപ്പൻ പിള്ള പറഞ്ഞു.

ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്മ കഫെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com