

സുകുമാര പിള്ള
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള (87) എന്നയാളാണ് കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.
ആശുപത്രിയുടെ അനാസ്ഥയെന്നാണ് അപകടത്തിന് കാണമെന്ന് കുടുംബം ആരോപിക്കുന്നു. പരുക്ക് പറ്റിയ ശേഷം ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് ആരോപണം.
പരുക്കുപറ്റിയ ശേഷം അതേ ബെഡിൽ തന്നെ കിടത്തിയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നുമാണ് ആരോപണം. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.