വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസെത്തിച്ച പ്രതിയെ കെട്ടിയിട്ട് ജീവനക്കാർ

ഡോക്‌ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി
വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസെത്തിച്ച പ്രതിയെ കെട്ടിയിട്ട് ജീവനക്കാർ
Updated on

കോട്ടയം: മെഡിക്കൽ കോളെജിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിച്ചു. മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച്ചയാണ് സംഭവം. ആക്രമാസക്തനായ ഇയാളെ ജീവനക്കാർ ചേർന്ന് കെട്ടിയിടുകയായിരുന്നു.

ഡോക്‌ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പരാതി നൽകിയെങ്കിലും നടപടി വൈകിയാതായി ഡോക്‌ടർ ആരോപിച്ചു. ഏറ്റുമാനൂർ സ്റ്റേക്ഷനിലെ പൊലീസുകാരനാണ് പ്രതിയുമായി എത്തിയത്. സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് കേസെടുത്തു. വനിത ഡോക്‌ടറുടെ മൊഴിയും രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com