

പവന് 3680 രൂപ കുറഞ്ഞ് 1,13,240 രൂപയിലെത്തി
representative image
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി വില മാറിമറിയുകയാണ്. സ്വർണവില വ്യാഴാഴ്ച താഴേക്ക് പോയി. പവന് 3680 രൂപ കുറഞ്ഞ് 1,13,240 രൂപയായി.
ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച രാവിലെ സ്വർണവില കൂടിയെങ്കിലും ഉച്ചയോടെ കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 5000തോളം രൂപയാണ് കൂടിയത്. ഓരോ ദിവസവും 2 തവണയെങ്കിലും വില മാറുന്ന ട്രെൻഡാണ് കണ്ടുവരുന്നത്. രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. ജനുവരി 5നാണ് സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്.