

പവന് 800 രൂപ കുറഞ്ഞു
കൊച്ചി: സ്വർണവില കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയിലെത്തി. വ്യാഴാഴ്ച രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി.
ബുധനാഴ്ച 1,13,080 രൂപയും. വ്യാഴാഴ്ച 1,15,320 രൂപയുമായിരുന്നു പവന്‍റെ വില.
യുഎസ്-ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ആഗോളവിപണിയിൽ വില കൂടിയ സാഹചര്യത്തിലാണ് കേരളത്തിലും വിലയിൽ മാറ്റം സംഭവിക്കുന്നത്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4997.98 ഡോളർ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔൺസിന് 0.6 ഡോളർ വർധിച്ച് 78.2 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.