

പവന് 2400 രൂപയുടെ കുറവ്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും കേരളത്തിൽ സ്വർണവിലയിൽ കുറവ്. പവന് 2400 രൂപ കുറഞ്ഞ് 1,24,540 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വില കുറഞ്ഞത്.
എന്നാൽ വരുംദിവസങ്ങളിൽ വില കൂടിയേക്കും. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന് 5363 ഡോളറായി കൂടിയിട്ടുണ്ട്. ഡോളർ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയർന്നു. കഴിഞ്ഞദിവസം സ്വർണവിലയിൽ വൻ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്.
ഇസ്രായേലും യുഎസും ചേർന്ന് ഇറാനെതിരേ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയും ഇടിഞ്ഞു. സെൻസെക്സും, നിഫ്റ്ററിയും തകർച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.