സർക്കാർ ആശുപത്രികൾ ഡിജിറ്റലാവുന്നു; ഒപി ടിക്കറ്റ് മുതൽ എല്ലാത്തിനും ഇനി ഓൺലൈനായി പണം അടയ്ക്കാം

അവശേഷിക്കുന്ന ആശുപത്രികളില്‍ ഒരുമാസത്തിനകം ഡിജിറ്റൽ പണം അടയ്ക്കൽ നടപ്പിലാക്കാനുള്ള നടപടികള്‍ തുടരുന്നു
pay fee digitally at government hospitals service kerala

സർക്കാർ ആശുപത്രികൾ ഡിജിറ്റലാവുന്നു; ഒപി ടിക്കറ്റ് മുതൽ എല്ലാത്തിനും ഇനി ഓൺലൈനായി പണം അടയ്ക്കാം

Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ക്കുള്ള പണം ഡിജിറ്റലായി അടയ്ക്കാന്‍ സംവിധാനം ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം സജ്ജമാക്കിയത്. അവശേഷിക്കുന്ന ആശുപത്രികളില്‍ ഒരുമാസത്തിനകം ഡിജിറ്റൽ പണം അടയ്ക്കൽ നടപ്പിലാക്കാനുള്ള നടപടികള്‍ തുടരുന്നു.

ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍ പേ)മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് സർക്കാർ ആശുപത്രികളിൽ ഒരുക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിക്കാന്നത്. ഇതിനുള്ള പിഒഎസ് ഉപകരണങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവര്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും

മന്ത്രി വ്യക്തമാക്കി.ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഒപി ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാം

ആരോഗ്യ വകുപ്പിന് കീഴിലെ എല്ലാ ആശുപത്രികളിലും ഒപി ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും. ഇതിന്‍റെആദ്യഘട്ടത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള 687 ആശുപത്രികൾ ഉൾപ്പെടുന്നു. ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളെജ് വരെയുള്ള 80 ഓളം ആരോഗ്യകേന്ദ്രങ്ങളിലും ഓൺലൈൻ ഒപി ടിക്കറ്റ് ബുക്കിങ് സൗകര്യ ലഭ്യമാകും. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, അക്ഷയ കേന്ദ്രം എന്നിവ മുഖേന ഈ സൗകര്യം ഉപയോഗപ്പെടുത്താം.

എം-ഇഹെല്‍ത്ത് ആപ്പ്

യുഎച്ച്ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരാൾക്ക് തന്‍റെയും കുടുംബാംഗങ്ങളുടെയും ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ ഡിജിറ്റല്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം-ഇഹെല്‍ത്ത് ആപ്പ്. ആന്‍ഡ്രോയിഡ് ഫോണില്‍ ഈ

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ ആ പ്ലിക്കേഷന്‍ ഉപയോഗിച്ച് മുന്‍കൂറായി ഒപി ടിക്കറ്റ് എടുക്കാനാവും.

സ്‌കാന്‍ എന്‍ ബുക്ക്

സര്‍ക്കാര്‍ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ക്യൂ ഒഴിവാക്കി ടോക്കണ്‍ എടുക്കാന്‍ കഴിയുന്ന സംവിധാനം. ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒപി ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാം. ഇതുവഴി ക്യൂ നില്‍കാതെ ഡോക്റ്ററുടെ സേവനം തേടാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com