

പയ്യന്നൂർ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി
പയ്യന്നൂർ: ഫണ്ട് തിരിമറി ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. സിപിഎം - കോൺഗ്രസ് പ്രവർത്തകർ റോഡിൽ ഏറ്റുമുട്ടി.
സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസും, കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎമ്മും ആരോപിച്ചു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.