പി.സി. ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് ചാക്കോ തുടരും.
PC Chacko resigns NCP state president position
പി.സി. ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചുfile image
Updated on

തിരുവനന്തപുരം: പി.സി. ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ചൊവ്വാഴ്ച രാത്രിയോട ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം. അതേസമയം ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് ചാക്കോ തുടരും.

പാര്‍ട്ടിക്കുള്ളിലെ പോര് രൂക്ഷമായ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ രാജി. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നടക്കാതെ പോയതിനു പിന്നാലെയാണ് ചാക്കോ പദവിയൊഴിയുന്നത്. ശശീന്ദ്രനും തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് ചാക്കോയ്ക്കു സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്.

നേരത്തെ, ചാക്കോ രാജിവച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ടായിരുന്നു. പി.സി. ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാർ‌ട്ടിയിൽ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നും എതിർപക്ഷം ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com