''നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ല''; പി.സി. ജോർജ്

ചലച്ചിത്രതാരം വിനീതിനെ പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കു പോലും സാധിക്കില്ല
PC George
PC George file

കോഴിക്കോട്: നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല, സാഹിത്യവുമറിയില്ല, എന്നാൽ ജാതിയോ നിറമോ നോക്കി കല അളക്കരുത്. സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയും കല അളക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ചലച്ചിത്രതാരം വിനീതിനെ പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കു പോലും സാധിക്കില്ല. വിധികർത്താക്കൾക്ക് മുന്നിൽ കറുത്ത കുട്ടിയും വെളുത്ത കുട്ടിയും എത്തുമ്പോൾ വെളുത്ത കുട്ടിയോട് ആഭിമുഖ്യം തോന്നിയേക്കാം. ഇതു മറികടക്കാൻ നന്നായി മേക്കപ്പ് ഇട്ടാൽ മതിയെന്നും സത്യഭാമയുടെ പ്രതികരണത്തിൽ പ്രതികരിച്ച് പി.സി.ജോർജ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com