pc george surrender in hate speech case
പി.സി. ജോർജ്

വിദ്വേഷ പരാമർശം; പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി

ഈരാറ്റു പേട്ട കോടതിയിലെത്തിയാണ് കീഴടങ്ങൽ
Published on

ഈരാട്ടുപേട്ട: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് കീഴടങ്ങി. ഈരാറ്റു പേട്ട കോടതിയിലെത്തിയാണ് കീഴടങ്ങൽ.

പിസിയെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും പി.സി. ജോർജ് വീട്ടിലുണ്ടായിരുന്നില്ല. പിന്നാലെയാണ് കോടതിയിൽ നേരിട്ടെത്തി കീഴടങ്ങിയത്. ശനിയാഴ്ച ഹാജരാവാൻ‌ നോട്ടീസ് നൽ‌കിയിരുന്നെങ്കിലും തിങ്കളാഴ്ച ഹാജരാവാമെന്ന് പിസി പൊലീസിനെ അറിയിക്കുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെയാണ് പിസിയുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർധ വളർത്തൽ, കലാപാഹ്വാനം, തുടങ്ങിയ ജാമ‍്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പി.സി. ജോർജിനെതിരേ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.

ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നും ചാനൽ ചർച്ചയ്ക്കിടെ പി.സി. ജോർജ് പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com