ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസിനുള്ളിൽ കല്യാണം കഴിപ്പിച്ചയയ്ക്കണം; വിവാദ പരാമർശവുമായി പിസി

പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
PC makes controversial remark that Christian girls should be married off before the age of 24

ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസിനുള്ളിൽ കല്യാണം കഴിപ്പിച്ചയയ്ക്കണം; വിവാദ പരാമർശവുമായി പിസി

file image

Updated on

കോട്ടയം: വിവാദ പരാമർശവുമായി വീണ്ടും പി.സി. ജോർജ്. കേരളത്തിൽ കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും അതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നും പി.സി. ജോർജ് വ്യക്തമാക്കി. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികൾ പെൺമക്കളെ 24 വയസിന് മുമ്പ് കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകൾ പിഴയ്ക്കുന്നില്ല, അതിന് കാരണം അവരെ പതിനെട്ട് തികയും മുമ്പ് കെട്ടിക്കുന്നത് കൊണ്ടാണ്. ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസായാലും അവർക്ക് ജോലി ഉണ്ടായാലും അവരെ കെട്ടിക്കില്ല.

അതിന്‍റെ കാരണം കുടുംബത്തിന് ശമ്പളം ഊറ്റിയെടുക്കാനാണെന്നാണ് പി.സി. ജോർജ് പറഞ്ഞു. ക്രിസ്ത്യാനികൾ നിർബന്ധമായും പെൺകുട്ടിയുണ്ടെങ്കിൽ ഇരുപത്തിനാല് വയസാകുമ്പോൾ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ എന്നും അദ്ദേഹം പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com