തൃശൂരിലെ പരാജയം ഗൗരവത്തോടെ കാണുന്നു, മുരളീധരന്‍റെ തീരുമാനം തിരുത്തണം, വിവാദങ്ങളുണ്ടാക്കരുത്'', പി.സി. വിഷ്ണുനാഥ്

ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണ്
pc vishnunath about thrissur loksabh election
PC Vishnunath

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോൽവിക്ക് പിന്നാലെ സംഘടനാപരമായ വിഴ്ചയെക്കുറിച്ച് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും വ്യക്തമാക്കി. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണ്. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു പി.സി. വിഷ്ണുനാഥ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com