

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
പത്തനംതിട്ട: ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു. ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്.
പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകള്‍ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.