പീച്ചി കസ്റ്റഡി മർദനം; രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും

രതീഷിന്‍റെ വാർഷിക വേതന വർധനവ് തടഞ്ഞേക്കുമെന്നാണ് സൂചന
Peechi custody torture; further action may be taken against Ratheesh

പീച്ചി കസ്റ്റഡി മർദനം; രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും

Updated on

തൃശൂർ: പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ പ്രതിയായ എസ്എച്ച്ഒ പി.എം. രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും. രതീഷിന്‍റെ വാർഷിക വേതന വർധനവ് തടഞ്ഞേക്കുമെന്നാണ് സൂചന.

‌വിഷയത്തിൽ രതീഷിന്‍റെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുക. കഴിഞ്ഞ ദിവസമായിരുന്നു രതീഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ഐജിയാണ് നടപടി സ്വീകരിച്ചത്.

പട്ടിക്കാട് ലാലീസ് ഹോട്ടൽ‌ ഉടമയായ ഔസേപ്പിനെയും മകനെയുമായിരുന്നു പീച്ചി സ്റ്റേഷനിൽ വച്ച് രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. വിവരവകാശ നിയമപ്രകാരമാണ് ഔസേപ്പിന് മർദന ദൃശ‍്യങ്ങൾ ലഭിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് രതീഷിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com