
കസ്റ്റഡിയിൽ വച്ച് ഔസേപ്പിനെയും മകനെയും മർദിക്കുന്നതിന്‍റെ ദൃശൃങ്ങൾ
തൃശൂർ: പീച്ചിയിലെ പൊലീസ് സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയായ ഔസേപ്പിനെയും മകനെയും മർദിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് മുൻ എസ്ഐ പി.എം. രതീഷ്. ദക്ഷിണ മേഖല ഐജിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് രതീഷ് മറുപടി നൽകിയത്. സംഭവത്തിൽ രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും.
കസ്റ്റഡി മർദനം വിവാദമായ പശ്ചാത്തലത്തിൽ രതീഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 2023 മേയിലായിരുന്നു രതീഷിന്‍റെ നേതൃത്വത്തിൽ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയായ ഔസേപ്പിനെയും മകനെയും മർദിച്ചത്. ഒന്നര വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ വിവരവകാശ നിയമപ്രകാരം ഔസേപ്പിന് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്.