പീച്ചിയിലെ സ്റ്റേഷൻ മർദനം; സിഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

അഡീഷണൽ എസ്പിയായ ശശിധരന്‍റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു
peechi police station torture; cause notice to ci ratheesh

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; സിഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

Updated on

തൃശൂർ: പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സിഐ പി.എം. രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. മറുപടി ലഭിച്ചാൽ ഉടൻ രതീഷിനെതിരേ നടപടിയെടുത്തേക്കും.

അഡീഷണൽ എസ്പിയായ ശശിധരന്‍റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രതീഷ് പീച്ചി എസ്ഐ ആയിരുന്ന സമയത്തായിരുന്നു വിഷ‍യത്തിനാസ്പദമായ സംഭവം നടന്നത്. നിലവിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് രതീഷ്. 2023ലായിരുന്നു ലാലീസ് ഹോട്ടലിലെ മാനേജറായ ഔസേപ്പിനെയും മകനെയും എസ്ഐ രതീഷ് മർദിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com