ക്ഷേമ പെൻഷൻ വിതരണം 20 മുതൽ

62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1,600 രൂപയാണ് പെന്‍ഷനായി ലഭിക്കുക
Social security pension distribution Kerala

ക്ഷേമ പെൻഷൻ വിതരണം 20 മുതൽ

Updated on

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഈ മാസം 20 മുതല്‍ നടത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1,600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.

ഈ സർക്കാരിന്‍റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21ലെ എൽഡിഎഫ് സർക്കാരിന്‍റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു.

അതായത് ഒമ്പതു വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും.

കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com