പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റിലായ മുജീബ് കൊടുംകുറ്റവാളി; മുത്തേരി ബലാത്സംഗ കേസിൽ ഒന്നാംപ്രതി

മുജീബ് വീരപ്പൻ റഹീമിന്‍റെ അനുയായി
Perambra murder accused Mujeeb also accused in Mathura rape case
Perambra murder accused Mujeeb also accused in Mathura rape case

കോഴിക്കോട്: പേരാമ്പ്രയില്‍ അനുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത. ഇയാൾ കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ അനുയായി ആണെന്നും പൊലീസ് പറയുന്നു.

അനുവിന്‍റേതിന് സമാനമായ കേസ് ആയതിനാലാണ് പൊലീസിന് ഇക്കാര്യം പെട്ടെന്ന് ബന്ധപ്പെടുത്തി മനസിലാക്കാനായത്. 2020 സെപ്തംബറിലാണ് മുത്തേരി ബലാത്സംഗക്കേസ് നടക്കുന്നത്. കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തി എന്നതായിരുന്നു കേസ്.

എന്നാൽ റിമാന്‍ഡിലിരിക്കെ ഇയാൾ കൊവിഡ് സെന്‍ററിൽ നിന്നും കടന്നുകളയുകയായിരിന്നു. പിന്നീട് മുക്കം പൊലീസ് ഭാര്യവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഈ കേസില്‍ ഒന്നരവർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്‍റെ കൊല നടത്തിയിരിക്കുന്നത്. കൊല നടത്തിയ രീതിയാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ഇതോടൊപ്പം, മുജീബ് മുമ്പും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള ക്രിമിനില്‍ ആണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ കൂടെയായിരുന്നു ഏറെക്കാലം മുജീബ്. മലപ്പുറത്ത് പഴയ, നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com