മലപ്പുറത്ത് സംഗീത നിശക്കിടെ സംഘര്‍ഷം; കാണികൾ ടിക്കറ്റ് കൗണ്ടറും സ്റ്റേജും തല്ലിത്തകര്‍ത്തു

ഞായറാഴ്ച രാത്രിയാണ് സംഘ‍ര്‍ഷമുണ്ടായത്.
Video Screenshot
Video Screenshot
Updated on

മലപ്പുറം: പെരിന്തൽമണ്ണയിൽ സംഗീതനിശക്കിടെ സംഘര്‍ഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഞായറാഴ്ച രാത്രിയാണ് സംഘ‍ര്‍ഷമുണ്ടായത്. തിരക്കു മൂലം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.

അമിത തിരക്ക് മൂലം പരിപാടി നിർത്തിവയ്ക്കണ്ടതായി വന്നു. തുടർന്ന് പ്രകോപിതരായ കാണികള്‍ റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാകുകയായിരുന്നു. ജനങ്ങൾ ടിക്കറ്റ് കൗണ്ടറും സ്റ്റേജും ബോക്‌സ് അടക്കമുള്ളവ തകര്‍ത്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായിട്ടാണ് സംഗീത നിശ ഒരുക്കിയത്. ഒരുവിഭാഗം വ്യാപാരികളാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ആയിട്ടാണ് ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത്. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ഇരച്ചെത്തിയതോടെയാണ് പരിപാടി നിര്‍ത്തിവെച്ചത്. പൊലീസ് അനുമതി ഇല്ലാതെയാണ് മ്യുസിക്ക് ഫെസ്റ്റ് നടത്തിയതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com