മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്
perinthalmanna udf strike

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

Updated on

പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കേസിലെ പ്രതികളെ പിടികൂടിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം അടക്കം നടന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com