പെരിയ കേസ് പ്രതികൾ ജയിൽ മോചിതരായി; സ്വീകരിച്ച് സിപിഎം നേതാക്കൾ

അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷയ്ക്ക് സ്റ്റേ
Periya case accused released; CPM leaders welcome them
പെരിയ കേസ് പ്രതികൾ ജയിൽ മോചിതരായി; സ്വീകരിച്ച് സിപിഎം നേതാക്കൾ
Updated on

കാസർക്കോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാലു പ്രതികൾ പുറത്തിറങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ തുടങ്ങിയവരാണ് ശിക്ഷാ വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് പുറത്തിറങ്ങിയത്. പി.ജയരാജനും എം.വി. ജയരാജനുമടക്കമുള്ളവർ സ്വീകരിക്കാനെത്തി.

അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷയ്ക്ക് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത‍്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോച്ചിപിച്ചതായിരുന്നു ഇവർക്കെതിരേയുള്ള കുറ്റം. ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ളവർക്ക് ഇരട്ട ജീവപര‍്യന്തമായിരുന്നു ശിക്ഷ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com