

അശ്വിൻ
കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ ഏഴാം പ്രതിയായ അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തി.
ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതി തന്നെയാണ് വിഡിയോ പങ്കുവച്ചത്. നിലവിൽ പരോളിലിരിക്കെയാണ് സമൂഹ മാധ‍്യമം ഉപയോഗിച്ചിരിക്കുന്നത്. സമൂഹ മാധ‍്യമം ഉപയോഗിക്കരുതെന്നായിരുന്നു പരോൾ വ‍്യവസ്ഥയിലൊന്ന്. കേസിൽ 5 പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു.