പെരിയ ഇരട്ട കൊലപാതക കേസ്; നിയമപോരാട്ടം തുടരാൻ പണപ്പിരിവുമായി സിപിഎം

2021ലും സമാനമായ പണപ്പിരിവ് സിപിഎം നടത്തിയിരുന്നു.
periya double murder case; cpm collects money from party members to continue legal fight
പെരിയ ഇരട്ട കൊലപാതക കേസ്; നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളോട് പണപ്പിരിവുമായി സിപിഎം
Updated on

കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസില്‍ നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളിൽനിന്ന് പണപ്പിരിവ് നടത്താൻ സിപിഎം. 500 രൂപ വച്ച് ഓരോ പാര്‍ട്ടി അംഗവും സ്പെഷ്യൽ ഫണ്ടിലേക്ക് നൽകണമെന്നാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം.

ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും, ഈ മാസം 20ന് പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നുമാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.

28,000 ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവര്‍ക്ക് പുറമെ, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്നും ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 2021ലും സമാനമായ പണപ്പിരിവ് സിപിഎം നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com