പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു
Representative image
Representative image

തൃശൂർ: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന് വെടിക്കെട്ടിന് അനുമതി. പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താൻ അനുവദിച്ച് എഡിഎം ടി മുരളി ഉത്തരവിട്ടു. 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു. ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോ​ഗിക്കാൻ അനുമതിയില്ല.

നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com