ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി 1 വർഷത്തേക്ക് നാടു കടത്തി

കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി 1 വർഷത്തേക്ക് നാടു കടത്തി
Updated on

അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അയ്യമ്പുഴ, അങ്കമാലി, തൃശ്ശൂർ, മാള, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ ലാലു എന്നയാളുടെ മകനെ തട്ടികൊണ്ട് പോയി കവർച്ച ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 48 പേരെ നാട് കടത്തി. 68 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിരന്തര കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പടെയുള്ള നിയമനടപടികൾ തുടരുമെന്നു എസ്.പി വിവേക് കുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com