ഗതാഗത കമ്മീഷണറുടെ വാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു

എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം
പദ്മകുമാർ
പദ്മകുമാർ

പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന്‍റെ ഔദ്യോഗിക വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ ചികിത്സയിലിരുന്ന ആൾ മരിച്ചു. പന്തളം മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് മരിച്ചത്.

എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിക്കുകയായിരുന്നു. ഇയാളെ എഡിജിപി തന്നെയാണ് വാഹനത്തിൽ കയറ്റി അടൂർ താലൂക്കാശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇന്ന് ഉച്ചയോടെ ഇയാൾ മരിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com