മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു.
pet dog that bit 9 people in Muvattupuzha confirmed to have rabies
മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധSymbolic Image
Updated on

മൂവാറ്റുപുഴ: വാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു.

നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം 2 തവണ വാക്സിനേഷൻ നല്‍കിയെന്നും അതിനാൽ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ മേഖലയിലെ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്‌സിനേഷൻ നൽകും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വാക്സിനേഷൻ ആരംഭിക്കും.

തെരുവുനായയാണ് ആക്രമിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായ ആണെന്നും നഗരസഭ വ്യക്തമാക്കിയത്. വഴിയാത്രക്കാർക്കും കുട്ടികൾക്കും ജോലിക്ക് പോയവർക്കും നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ വിശദമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com