സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന
High Court
High Court
Updated on

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിക്കാരൻ. പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നാരോപിച്ചാണ് ഹർജി.

സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സംവിധായകൻ വിനയനാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നും രഞ്ജിത്ത് ഇതിഹാസമാണെന്നുമായിരുന്നു മന്ത്രി സജിചെറിയാന്‍റെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com