സോളാർ കേസ്: തെരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ നിർത്തി വയ്ക്കണമെന്ന കെ.ബി. ഗണേഷ് കുമാറിന്‍റെ ഹർജി തള്ളി

കൊട്ടാരക്കര ജുഡീഷ‍്യൽ കോടതിയാണ് ഹർജി തള്ളിയത്
petition submitted by k.b. ganesh kumar rejected by court in solar case

കെ.ബി. ഗണേഷ് കുമാർ

Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സോളാർ കേസിലെ നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ കോടതിയിൽ നൽകിയ ഹർജി തള്ളി.

കൊട്ടാരക്കര ജുഡീഷ‍്യൽ കോടതിയാണ് ഹർജി തള്ളിയത്. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ നാലു പേജ് കൂട്ടിച്ചേർത്തതായി എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതിയുടെ നടപടികൾ നടക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടികൾക്ക് അമിത പ്രാധാന‍്യം ലഭിക്കുന്നത് തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാർ കോടതിയെ സമീപിച്ചത്.

logo
Metro Vaartha
www.metrovaartha.com