
ഓണാവധിക്കു ശേഷം പരിഗണിക്കും; ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി
file
കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ടുള്ള ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അവധിക്കാല ബെഞ്ചിനു മുന്നിലായിരുന്നു തിങ്കളാഴ്ച ഹർജി വന്നത്. എന്നാൽ ദേവസ്വം ബെഞ്ചിലേക്ക് ഇത് മാറ്റുകയായിരുന്നു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോട് കോടതി രേഖകൾ ചോദിച്ചെങ്കിലും അന്തിമ തീരുമാനം സർക്കാരോ ദേവസ്വം ബോർഡോ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക‍്യൂഷന്‍റെ മറുപടി. അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷേനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.