മാസ്ക് ധരിച്ച് ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും 48,000 രൂപ കവർന്നു; പ്രതികൾക്കായി തെരച്ചിൽ

ബുധനാഴ്ച പുലർച്ചെ 12.50 ഓടെയായിരുന്നു സംഭവം
petrol pump theft in vadakkencherry

മാസ്ക് ധരിച്ച് ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും 48,000 രൂപ കവർന്നു; പ്രതികൾക്കായി തെരച്ചിൽ

Updated on

വടക്കാഞ്ചേരി: വടക്കാഞ്ചേരി ദേശീയ പാതിയിൽ പന്തലാംപാടത്തിനു സമീപമുള്ള പെട്രോൾ പമ്പിൽ നിന്നും ബൈക്കിലെത്തിയവർ പണം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. 48,380 രൂപയാണ് ബാഗിലുണ്ടായിരുന്നതെന്ന് പമ്പ് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 12.50 ഓടെയായിരുന്നു സംഭവം. മാസ്ക് ധരിച്ച് ബൈക്കിലെത്തിയ 2 പേർ ഉറങ്ങുകയായിരുന്ന ജീവനക്കാരന് സമീപമിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. വാഹനം കേന്ദ്രീകരിച്ച് വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com