17 ശതമാനം ബോണസ്; പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു

17 ശതമാനം ബോണസ്; പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു

കലക്‌ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
Published on

കണ്ണൂർ: കണ്ണൂർ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികൾ ആവശ്യപ്പെട്ട 17 ശതമാനം ബോണസ് എന്ന അവശ്യം പമ്പ് ഉടമകൾ അംഗീകരിക്കുകയായിരുന്നു.

കലക്‌ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ തൊഴിലാളികളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പമ്പ് ഉടമകളുമായി യൂണിയന്‍ 6 തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു തുടർന്നായിരുന്നു സമരം പ്രഖ്യാപിച്ചത്.

logo
Metro Vaartha
www.metrovaartha.com