ദേശീയപാത നേര്യമംഗലം വില്ലാഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്ക് തീ പിടിച്ചു

ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ്
petrol tanker lorry caught fire in Kochi-Dhanushkodi NH
ദേശീയപാത നേര്യമംഗലം വില്ലാഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്ക് തീ പിടിച്ചു
Updated on

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് തിങ്കൾ രാവിലെ 9.20 ഓടെ തീപിടിച്ചു. ടാങ്കർ ലോറി ഡ്രൈവറുടേയും പ്രദേശത്തെ കടകളിലുണ്ടായിരുന്ന നാട്ടുകാരുടെയും സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഡീസലും പെട്രോളുമായി പോകുന്ന ടാങ്കർ ലോറി നേര്യമംഗലം വില്ലാഞ്ചിറയിൽ നീലാമ്പരി ബാറിന് മുന്നിലെത്തിയതോടെ ഡ്രൈവർ ക്യാബിന്‍റെ താഴെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയും വാഹനം ഓഫ് ആകുകയും ചെയ്തു. സമീപത്ത് കടയിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, അനീഷ്, ബേബി, ജോൺസൺ, ബിനീഷ്, വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ചേർന്ന് കൃത്യമായി ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

നിരവധി സ്കൂൾ വാഹനങ്ങളും വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും സഞ്ചരിക്കുന്ന ദേശീയപാതയിൽ തിരക്കേറിയ സമയത്ത് നടന്ന സംഭവത്തിന്‍റെ ഞെട്ടൽ മാറാതെ ഡ്രൈവറും നാട്ടുകാരും. കോതമംഗലം ഫയർ ഫോഴ്സ് ടീമും ഊന്നുകൽ പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com