സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിൽ വിലക്ക്; നിയമം കർശനമാക്കി പെസോ

എലത്തൂർ ട്രെയിൻ തീവെയ്പു സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെസോ നിയമം കർശനമാക്കുന്നത്
സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിൽ വിലക്ക്; നിയമം കർശനമാക്കി പെസോ
Updated on

ഷൊർണൂർ: ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങളിൽ പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിൽ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ നിയമം പെസോ (Petroleum and Explosives Safety Organization) കർശനമാക്കി.

എലത്തൂർ ട്രെയിൻ തീവെയ്പു സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെസോ നിയമം കർശനമാക്കുന്നത്. ഇനിമുതൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കുകയില്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങുന്ന യാത്രക്കാരാണ്. എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോയാൽ പോലും നടപടിയുണ്ടാകും. യാത്രക്കാരുമായി വന്ന് പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്ന ബസുകളുടെ രീതിയും നിലയ്ക്കും.

logo
Metro Vaartha
www.metrovaartha.com