നിരോധനം ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

സംഘടനയുടെ ചെയർമാൻ ഒ.എം.എ. സലാമാണ് ഹർജി ഫയൽ ചെയ്തത്
Supreme Court of India
Supreme Court of India
Updated on

ന്യൂഹൽഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. സംഘടനയുടെ ചെയർമാൻ ഒ.എം.എ. സലാമാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2022 സെപ്റ്റംബറിലാണ് പിഎഫ്ഐയെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com