ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഷാഹുൽ ഹമീദിനെ പിടികൂടിയത് ഡൽഹിയിൽ വെച്ച്
pfi leader nia custody

പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

Updated on

കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്.

കേസിലെ അൻപതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.

ഷാഹുൽ ഹമീദ് നിരോധന സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഎഐ പറഞ്ഞു. തീവ്രവാദസംഘത്തിൽ അംഗമാണെന്നും , കൊലപാതകത്തിന് ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും എൻഐഎ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com