തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു

തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Published on

തൃശൂർ: മരോട്ടിച്ചാലിൽ വയോധികന്‍റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്‍റെ (70) ഫോൺ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

ഹോട്ടലിലിരുന്ന് ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപടർന്നതോടെ ഹോട്ടലിലെ ജീവനക്കാരനും ഇടപെട്ട് തീയണയ്ക്കുകയായിരുന്നു. പഴയ ഫോൺ ആയതിനാൽ ബാറ്ററി പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

logo
Metro Vaartha
www.metrovaartha.com