

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രവർത്തകർ കൊച്ചി മേയർ എം. അനിൽ കുമാറിനും വധുവരന്മാർക്കുമൊപ്പം
കൊച്ചി: ചമ്പക്കര മഹിള മന്ദിരത്തിലെ അമല ആന്‍റണിയും പാലക്കാട് തേങ്കുറിശ്ശിയിലെ അകരത്തൻകാട് വീട്ടിൽ ശ്രീനിഷും തമ്മിലുള്ള വിവാഹം കൊച്ചി നഗരസഭയും കേരള സർക്കാർ വനിത ശിശു വികസന വകുപ്പും പൗരാവലിയും ചേർന്ന് മംഗളകരമായി നടത്തിയ വിവാഹത്തിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും കൈകോർത്തു.
രണ്ടു ദിവസമായി നടന്ന വിവാഹ ചടങ്ങുകളുടെ ഫോട്ടോഗ്രാഫി - വിഡിയോ ഗ്രാഫി പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സിറ്റി മേഖല കമ്മറ്റി ഏറ്റെടുത്തു സൗജന്യമായി ചെയ്തു കൊടുക്കുകയായിരുന്നു.
രണ്ടു വർഷത്തിനു മുമ്പ് ഇതുപോലെ നടന്ന വിവാഹപരിപാടികളുടെയും ഫോട്ടോ - വിഡീയോ ചിത്രീകരണം അസോസിയേഷൻ ഏറ്റെടുത്തു ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യവും ബന്ധപ്പെട്ട സംഘാടകർ അസോസിയേഷനെ സമീപിക്കുകയായിരുന്നു.
മേഖല പ്രസിഡന്‍റ് എം.കെ. രാജീവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം വ‍്യാഴാഴ്ച മുതൽ സൗജന്യ സേവനം നൽകി വിവാഹ പരിപാടികളിൽ പങ്കാളികളാവുകയായിരുന്നു.