
ആരോഗ്യമന്ത്രി വീണാ ജോർജ്
file image
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോര്‍ജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. തുടർന്ന് ട്രിപ്പിട്ടു ചികിത്സ നൽകി. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാത്രി ഏഴേകാലോടെ ആയിരുന്നു ആശുപത്രിയിലെത്തിയത്. വാഹനം ഏനാത്ത് എത്തിയപ്പോഴാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് വാഹനം വിടാൻ മന്ത്രി ആവശ്യപ്പെട്ടത്. രക്ത പരിശോധനയും അനുബന്ധ ചികിത്സകളും നടത്തി.