ഒന്നു മുതൽ പ്ലസ് ടു വരെ കാ​യി​ക പ​ഠ​നം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉൾപ്പെടുത്തും; ശിവൻകുട്ടി

ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി കാ​യി​ക കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി
വി. ശിവൻകുട്ടി
വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ കാ​യി​ക പ​ഠ​നം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് സ​മ്മി​റ്റ് കേ​ര​ള 2024- ൽ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി കാ​യി​ക കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി. സ്പോ​ർ​ട് സ​മ്മി​റ്റി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു. സ്പോ​ർ​ട്സ് സ്കൂ​ളു​ക​ളു​ടെ പ​ഠ​ന സ​മ​യ​ക്ര​മം പു​ന​ർ നി​ശ്ച​യി​ക്കു​ന്ന​ത് ആ​ലോ​ച​ന​ക​ളി​ലാ​ണ്. സ്പോ​ർ​ട്സ് സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്. കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നു​ക​ൾ സ്പോ​ർ​ട്സി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ കാ​യി​ക താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് നാം ​ക​ണ്ട​താ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​വ​സ്ഥ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​ക​രു​തെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി.

Trending

No stories found.

Latest News

No stories found.