അപകടത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു; വ്യാപാരിക്കെതിരേ കേസ്

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്‍റ് സിനിൽ സബാഗിനെതിരേയാണ് പരാതി
physically assaulting injured woman while being taken to hospital

അപകടത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു; വ്യാപാരിക്കെതിരേ കേസ്

Freepik

Updated on

കായംകുളം: റോഡപകടത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്‍റ് സിനിൽ സബാഗിനെതിരേയാണ് പരാതി. സംഭവത്തിൽ സിനിലിനെതിരേ പൊലീസ് കേസെടുത്തു.

ഈ മാസം മൂന്നിന് രാത്രി 12.45ന് കെപിഎസി ജംങ്ഷനിലാണ് അപകടമുണ്ടായത്. ഐടി പ്രൊഫഷണലായ യുവതിയും കൂട്ടുകാരിയും കുടുംബവുമായി അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ദേശിയ പാതയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പ്രതി സിനിൽ ഒളിവിലാണ്.

logo
Metro Vaartha
www.metrovaartha.com