എൻഎസ്എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ; ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു

ആർഎസ്എസ് നേതാവായ കെ.സി. നടേശനെയാണ് പരിപാടിയിൽ നിന്നും ഇറക്കിവിട്ടത്
picture of bharat mata holding saffron flag in nss programme mala controversy

എൻഎസ്എസ് പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ; ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു

Updated on

തൃശൂർ: എൻഎസ്എസ് പരിപാടിയിൽ മന്നത്ത് പത്മനാഭന്‍റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. മാളയിലെ കുഴൂരിൽ യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു സംഭവം. ആർഎസ്എസ് നേതാവായ കെ.സി. നടേശനെയാണ് പരിപാടിയിൽ നിന്നും ഇറക്കിവിട്ടത്.

ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വയ്ക്കേണ്ടതെന്ന് ആവശ‍്യപ്പെട്ട് ഒരു വിഭാഗം കരയോഗ പ്രവർത്തകർ ആർഎസ്എസ് നേതാവിനെ തടയുകയായിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടാവുകയും പൊലീസ് സ്ഥലത്തെത്തി പരിപാടി നിർത്തിക്കുകയുമായിരുന്നു.

ആർഎസ്എസ് -ബിജെപി വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന് കരയോഗത്തെ ഉപയോഗിക്കരുതെന്നും കമ്മിറ്റി പിരിച്ചു വിടണമെന്നും അംഗങ്ങൾ ആവശ‍്യപ്പെട്ടു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്ന സാഹചര‍്യത്തിലാണ് മാളയിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com