കേരള സർവകലാശാല
Kerala
സമരക്കാർ കേരള സർവകലാശാലയെ യുദ്ധകളമാക്കി; വിദ‍്യാർഥി പ്രക്ഷോഭം തടയണമെന്ന് ആവശ‍്യപ്പെട്ട് പൊതുതാത്പര‍്യ ഹർജി
എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളെ എതിർകക്ഷിയാക്കി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ‍്യാർഥി പ്രക്ഷോഭം തടയണമെന്നാവശ‍്യപ്പെട്ട് എറണാകുളം സ്വദേശി പൊതുതാത്പര‍്യ ഹർജി സമർപ്പിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളെ എതിർകക്ഷിയാക്കി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
സർവകലാശാലയെ സമരക്കാർ യുദ്ധകളമാക്കിയെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ‍്യം.
വിദ‍്യാർഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നുവെന്നും സർവകലാശാലയിലെ തുടർച്ചയായ സമരങ്ങൾ 2017ലെ കോടതി ഉത്തരവ് പ്രകാരം ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.