'കേരള സ്റ്റോറി'ക്കെതിരേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

സെൻസർ ബോർഡ് അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം. മേയ് അഞ്ചിന് വാദം കേൾക്കും.
'കേരള സ്റ്റോറി'ക്കെതിരേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊച്ചി: വിവാദമൊഴിയാതെ "ദി കേരള സ്റ്റോറി'. സിനിമയ്ക്കു ലഭിച്ച സെൻസർ ബോർഡ് അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ഹർജിയിൽ മേയ് 5ന് വാദം കേൾക്കും. അന്നു തന്നെയാണ് ചിത്രത്തിന്‍റെ റിലീസും നിശ്ചയിച്ചിരിക്കുന്നത്.

ജസ്റ്റിസ്മാരായ എൻ നാഗരേഷ് , സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്ന വിധത്തിൽ വസ്തുതകളെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകനായ അനൂപ് വി ആർ ആണ് ഹർജി സമർപ്പിച്ചത്.

കേരള സ്റ്റോറി യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സൃഷ്ടിച്ചതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ സിനിമയുടേതായി പുറത്തു വന്ന ടീസറിലെയും ട്രെയ്‌ലറിലെ‍യും പ്രസ്താവനകൾ ചിത്രം വസ്തുതകളിൽ നിന്ന് ഏറെ അകലെയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. ചിത്രത്തിന്‍റെ പ്രദർശനം സ്റ്റേ ചെയ്യണമെന്നും കേരളത്തെയും കേരളത്തിലെ മുസ്ലിം വിഭാഗത്തെയും കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എല്ലാം നീക്കം ചെയ്യണണെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽ സെൻസർ ബോർഡ് അംഗീകാരം കിട്ടിയ സിനിമകളിൽ പിന്നീട് കോടതിക്കു ഇടപെടാൻ ആകില്ലെന്ന് കേന്ദ്രത്തിനും സെൻസർ ബോർഡിനും വേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ മനു എസ് വാദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com