ബജറ്റ് പുതിയ കേരളം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഉ​റ​ച്ച കാ​ല്‍വെ​പ്പ്; മുഖ്യമന്ത്രി

അ​തി​വേ​ഗം ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കാ​യു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണ​മാ​ണ് ഈ ​ബ​ജ​റ്റ്
pinarayi vijayan
pinarayi vijayanfile

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും മ​റി​ക​ട​ന്ന് പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഉ​റ​ച്ച കാ​ല്‍വെ​പ്പാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ബ​ജ​റ്റെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​തി​വേ​ഗം ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കാ​യു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണ​മാ​ണ് ഈ ​ബ​ജ​റ്റ്. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​നം മൂ​ലം സം​സ്ഥാ​നം നേ​രി​ടു​ന്ന ഞെ​രു​ക്കം നി​ല​നി​ല്‍ക്കു​മ്പോ​ഴും ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി​യു​ള്ള വി​ക​സ​ന - ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കു​റ​വു​വ​രാ​തി​രി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

പു​തി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളാ​കെ ഉ​പ​യോ​ഗി​ക്കാ​നും വ്യ​ത്യ​സ്ത​വും വേ​ഗ​മേ​റി​യ​തു​മാ​യ രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കാ​നു​മാ​ണ് ബ​ജ​റ്റ് ശ്ര​മി​ക്കു​ന്ന​ത്. നാ​ടി​ന് അ​ര്‍ഹ​മാ​യ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള യോ​ജി​ച്ച മു​ന്നേ​റ്റ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തി​നും ബ​ജ​റ്റ് അ​ടി​വ​ര​യി​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com